ദന്ത സംരക്ഷണത്തിനും ഇനി ത്രീ ഡി സാങ്കേതിക വിദ്യ
കൊച്ചി: ത്രിമാന സാങ്കേതിക വിദ്യ ഇനി ദന്തസംരക്ഷണത്തിനും പ്രയോജനപ്പെടുത്തും. ത്രീ ഡി ഉപയോഗിച്ച് കമ്പിയിടാതെ തന്നെ നിര തെറ്റിയ പല്ലുകൾ നേരയാക്കാനുള്ള സൗകര്യം ആരംഭിച്ചു. ദന്ത ചികിത്സാരംഗത്ത് ഇരുപത് വർഷത്തിലേറെ പാരമ്പര്യമുള്ള ഫേസെറ്റ്സ് ദന്തസംരക്ഷണ രംഗത്ത് നവീന സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ത്രീ ഡി സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഫേസെറ്റ്സിന്റെ കടവന്ത്ര, കലൂർ, ഇടപ്പള്ളി, ഫോർട്ട് കൊച്ചി, ചോറ്റാനിക്കര, തൊടുപുഴ, തൃപ്പൂണിത്തുറ ബ്രാഞ്ചുകളിൽ ത്രീ ഡി സാങ്കേതികവിദ്യ ലഭ്യമാണ്. പല്ലിൻറെ വിടവ് അടയ്ക്കുന്നതിനും നിരയൊത്തതാക്കാനും ത്രീ ഡി സാങ്കേതികവിദ്യ മികച്ചതാണെന്ന് ഡോ. സെബി വർഗീസ് പറഞ്ഞു. ഈ രംഗത്തെ വിദഗ്ധരായ ക്ലിയർബി അലിഷർ ഡിജിറ്റൽ സൊല്യൂഷൻസുമായി സഹകരിച്ചാണ് ത്രീ ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ നടപ്പാക്കുന്നത്. പല്ലിൻറെ അളവെടുത്ത ശേഷം ത്രിമാന വീഡിയോ ചിത്രങ്ങൾ ഉണ്ടാക്കുകയും വായുടെ വിവിധ മോഡലുകൾ രൂപപ്പെടുത്തുകയും ചെയ്യും. കമ്പ്യൂട്ടർ അനാലിസിസിലൂടെ യോജിച്ച മോഡൽ തെരഞ്ഞെടുക്കുവാൻ കഴിയും. ഇമ്പ്ലാൻറ് ചെയ്യുന്നതിനും പല്ലിൻറെ സ്‌ഥാനം ശരിയാക്കുന്നതിനും ത്രിമാന ചിത്രം ഡോക്ടർക്കും രോഗികൾക്കും ഒരേ പോലെ സഹായകരമാകും.
ഡെന്റൽ ഇമ്പ്ലാൻറ് രംഗത്ത് ഇസ്രായേലിലെ ടാഗ് ഇമ്പ്ലാൻറ് കമ്പനിയുമായി ചേർന്ന് ഫേസെറ്റ്സ് പഠനം നടത്തി വരികയാണെന്ന് ഡോ. സെബി വർഗീസ് പറഞ്ഞു. അമൃത ഡെന്റൽ കോളേജുമായി റഫറൽ സഹകരണവും ഗവേഷണ സഹകരണവും നടത്തി വരുന്ന ഫേസെറ്റ്സ് ഡെന്റ്‌കെയർ ഡെന്റൽ ലാബുമായി ചേർന്ന് അത്യാധുനിക ഡെന്റൽ സാങ്കേതിക വിദ്യകളും ലഭ്യമാക്കുന്നുണ്ട്. ബയോപ്‌സി, പാത്തോളജി രോഗനിർണയത്തിനായി പാത്തോളജികൾ ലാബിൻറെ സേവനവും ഇവിടെ ലഭ്യമാണ്. സ്ലീപ് ആപ്നിയ, ഫേഷ്യൽ പെയിൻ, താടിയെല്ലുകളുമായി ബന്ധപ്പെട്ട വേദനകൾ എന്നിവ ചികിത്സിക്കുന്നതിനായി ടി എം ജെ വിദഗ്ദ്ധരുടെ സേവനവും ഫേസെറ്റ്സിൽ നൽകി വരുന്നു. രോഗ നിർണയത്തിനും ചികിത്സകൾക്കുമായി മാക്സിലോഫേഷ്യൽ ഡയഗ്നോസ്റ്റിക്സ്, റൈറ്റ് ബൈറ്റ് സൊല്യൂഷൻസ് എന്നീ സ്‌ഥാപനങ്ങളുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. എൻ എ ബി എച്ച് അക്രഡിറ്റേഷനായുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
ദന്ത ചികിത്സ ജനകീയമാക്കുക,എല്ലാ വിഭാഗങ്ങൾക്കും ദന്ത ചികിത്സ പ്രാപ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2020 ൽ ജില്ലയിൽ 20 ക്ലിനിക്കുകൾ ആരംഭിക്കാനാണ് ഫേസെറ്റ്സ് ലക്ഷ്യമിടുന്നത്. ഡെന്റൽ ഇമ്പ്ലാൻറ്, ഡെന്റൽ അലൈനേഴ്‌സ്ല, ഹോളിവുയ്ഡ് സ്മൈൽ, ടീത്ത് വൈറ്റ്‌നിങ്ക്ഷ്യ, റൂട്ട് കനാൽ, പല്ല് സെറ്റ് തുടങ്ങി എല്ലാ ചികിത്സകളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. കുട്ടികളുടെ മുഖ വളർച്ചാ വൈകല്യങ്ങൾ ആരംഭത്തിലേ കണ്ടെത്തി അതിനുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.
സംസ്‌ഥാന സർക്കാർ സാമൂഹ്യ നീതിവകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതി പ്രകാരം ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളജിൽ പല്ല് സെറ്റുകൾ നൽകി വരുന്നു.
Dr Seby Varghese - www.thefacets.com